വാരാണാസി|
Last Modified ശനി, 8 നവംബര്‍ 2014 (12:40 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ദത്തെടുക്കാന്‍ ഉത്തര്‍പ്രദേശിലെ ജയപൂര്‍
തെരഞ്ഞെടുത്തതിനെ ചൊല്ലി വിവാദം.ഇസ്‌ളാം രഹിത ഗ്രാമമായി ആര്‍എസ്‌എസ് റിപ്പോര്‍ട്ട് ചെയ്‌ത ഗ്രാമമാണ് മോഡി തിരഞ്ഞെടുത്തതെന്നാണ് വിമര്‍ശനം.
എന്നാല്‍ ആരോപണം മോഡി നിഷേധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണ് ഈ ഗ്രാമത്തെക്കുറിച്ച് താന്‍ കേട്ടതെന്നും
വൈദ്യൂതാഘാതത്തെ തുടര്‍ന്ന് അഞ്ചു പേര്‍ മരിച്ച സമയം മുതലാണ് മോഡി ഈ ഗ്രാമവുമായി ബന്ധപ്പെടുന്നതെന്നും മോഡി പറഞ്ഞു. സംഭവം ആകസ്മികമായി സംഭവിച്ചതാകാമെന്ന് ബിജെപിയും പറഞ്ഞു.
ഗ്രാമം തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌നാദളിന്റെ വോട്ട്‌ബാങ്കായാണ് അറിയപ്പെടുന്നത്. കുര്‍മ്മികള്‍ക്ക് പ്രാമുഖ്യമുള്ള ഗ്രാമമാണ് ജയപൂര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയിലെ രോഹാനിയ മണ്ഡലത്തില്‍ മത്സരിച്ച അനുപ്രിയയ്‌ക്ക് വേണ്ടി പ്രചരണത്തിനായി നരേന്ദ്രമോഡി എത്തിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.