ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കി: ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്

ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

India vs Pakistan, Pakistan claims India attacked military bases, Operation Sindoor, India Pakistan Dispute, India vs Pakistan Tension, Pakistan Set back, ഇന്ത്യ - പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ തിരിച്ചടിക്കുന്നു, ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം
India vs Pakistan
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 4 ജൂലൈ 2025 (16:15 IST)
ഓപ്പറേഷന്‍ സിന്ധുവിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ രാഹുല്‍ ആര്‍ സിങ് പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മെയ് 7 മുതല്‍ 10 വരെയായിരുന്നു ഇന്ത്യ-പാക് സംഘര്‍ഷം നടന്നത്.

ചൈന തങ്ങളുടെ ആയുധങ്ങള്‍ മറ്റു ആയുധങ്ങള്‍ക്കെതിരെ പരീക്ഷിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ചൈനീസ് മിലിട്ടറിയുടെ പരീക്ഷണശാലയാണ് പാക്കിസ്ഥാന്‍ എന്ന് കരുതേണ്ടിവരും. ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങള്‍ ചൈന തല്‍സമയം പാകിസ്ഥാന് കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷ സമയം മൂന്നു എതിരാളികള്‍ക്കെതിരെയാണ് ഇന്ത്യ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ചൈന, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണവ. ചൈനയും തുര്‍ക്കിയും പാകിസ്ഥാന് സൈനിക ഉപകരണങ്ങളും ഡ്രോണുകളും നല്‍കി. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 81 ശതമാനവും ചൈനീസ് നിര്‍മ്മിതമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :