ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ഇന്ത്യന്‍ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം

Accident, Kerala News, Bus Accident, Wayanad Bus Accident, Wayand Bus Accident News, വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം
Accident
രേണുക വേണു| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2025 (09:17 IST)

മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം പേര്‍ക്ക് ദാരുണാന്ത്യം. ഹൈദരബാദില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് അപകടത്തില്‍ മരിച്ചത്.

ഇന്ത്യന്‍ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. വാഹനം കത്തിയ നിലയില്‍ ആയതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :