1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP may revive one nation one election plan ahead of 2029 reports

ട്രാക്ക് മാറ്റാൻ ബിജെപി, 2029 തിരെഞ്ഞെടുപ്പിന് ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് വിഷയമാക്കും, അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് കോൺഗ്രസ്

വരുന്ന ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നത് അജണ്ടയാക്കാനാണ് സര്‍ക്കാര്‍ നീക്കം.

Amit Shah, Narendra Modi, Modi Government, BJP Government, Cabinet Reshuffle in Union Ministry
ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് വീണ്ടും ചര്‍ച്ചയാക്കാനൊരുങ്ങി ബിജെപി. ബില്‍ പാസായില്ലെങ്കില്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ചാക്കാനും പാര്‍ട്ടി ആലോചിക്കുന്നതായാന് റിപ്പോര്‍ട്ട്. 2029ല്‍ 22 സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകള്‍ ലോകസഭാ തെരെഞ്ഞെടുപ്പിനൊപ്പം നടത്തുന്നതാണ് ചര്‍ച്ചയിലുള്ളത്. യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇവിടങ്ങളില്‍ 2029ല്‍ വീണ്ടും തിരെഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റി ആലോചിക്കും. വരുന്ന ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നത് അജണ്ടയാക്കാനാണ് സര്‍ക്കാര്‍ നീക്കം.
 
അതേസമയം നിലവില്‍ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട്. ബില്‍ പാസായാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം 2029ല്‍ വീണ്ടും തിരെഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. ബില്‍ പാസായില്ലെങ്കിലും ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പ് 2029ലാക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മംഗളൂരു റീജിയൺ മൈസൂരു ഡിവിഷന് കൈമാറാൻ നീക്കം; പാലക്കാട് ഡിവിഷന് കനത്ത തിരിച്ചടി; കേരളത്തിൻ്റെ വരുമാനം കുത്തനെ കുറയും