ബാഹുബലി പെട്ടിയിലാകുമോ ?; ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ നിർമ്മാതാക്കളുടെ വീടുകളിൽ റെയ്‌ഡ് - കണ്ടെത്തിയത് കോടികളോ ? - റിപ്പോര്‍ട്ട് പുറത്ത്!

ബാഹുബലിയുടെ നിർമ്മാതാക്കള്‍ കള്ളപ്പണക്കാരോ ?; റെയ്‌ഡുമായി ഉദ്യോഗസ്ഥര്‍ - ചിത്രം പെട്ടിയിലാകുമോ ?!

Baahubali , Bahubali Movie, Prabhas ,Baahubali Movie, SS Rajamouli , Shobu Yarlagadda and Prasad Devineni, ഷോബു യാലഗാഡ, പ്രസാദ് ദെവിനേനി , നോട്ട് നിരോധനം , ബാഹുബലി സിനിമ , കള്ളപ്പണം , റെയ്‌ഡ്
ഹൈദരാബാദ്| jibin| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (20:23 IST)
നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബാഹുബലി സിനിമയുടെ നിർമ്മാതാക്കളുടെ വീടുകളിൽ റെയ്‌ഡ്. സിനിമയുടെ നിർമ്മാതാക്കളായ ഷോബു യാലഗാഡ, പ്രസാദ് ദെവിനേനി എന്നിവരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്‌ഡ് നടന്നത്.

ഷോബു യാലഗാഡ, പ്രസാദ് ദെവിനേനി എന്നിവരുടെ വീടുകളില്‍ വൻതോതിലുള്ള കള്ളപ്പണമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഇവരുടെ ഓഫീസുകളിലും വീടുകളിലും ഒരേസമയത്ത് റെയ്‌ഡുകള്‍ നടത്തിയത്. റെയ്‌ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.

വ്യാഴാഴ്‌ച വൈകിടോടെ ഡൽഹി, മുംബൈ, കൊൽക്കത്ത, ലുധിയാന, ചണ്ഡീഗഢ് എന്നിവടങ്ങളില്‍ വൻതോതിൽ കള്ളപ്പണം സൂക്ഷിക്കുന്നവരെ കണ്ടെത്താനായി ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളിൽ റെയ്‌ഡ് തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :