അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2025 (11:58 IST)
ബംഗ്ലാദേശിലെ നിലവിലെ അശാന്തി ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും അയല്‍ രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഇനി സമയമില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. നിലവിലെ സാഹചര്യത്തിന് പരിഹാരം കാണാന്‍ ഒരു സര്‍കറി ആവശ്യമാണെന്നും അല്ലെങ്കില്‍ അത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18ന്റെ റൈസിങ് അസം കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അസം മുഖമന്ത്രി.
ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴി ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ആശങ്കയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ ഭാഗത്തിന്റെ ഇരുവശങ്ങളിലുമായാണ് ബംഗ്ലാദേശ് ഉള്ളത്. ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ നയതന്ത്രത്തിലൂടെയോ ബലം പ്രയോഗിച്ചോ 20-22 കിലോമീറ്റര്‍ സ്ഥലമെങ്കിലും ഏറ്റെടുക്കേണ്ടതുണ്ട്. മരുന്ന് പ്രവര്‍ത്തിക്കാതിരുന്നാല്‍ ശസ്ത്രക്രിയ അനിവാര്യമാണ്. ശര്‍മ്മ പറഞ്ഞു.
1971 യുദ്ധകാലത്ത് തന്നെ ഈ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അന്നത് ചെയ്യാത്തതിന്റെ ഫലം രാജ്യം അനുഭവിക്കുന്നു. വിഭജന കാലത്തെ കോണ്‍ഗ്രസ് നയങ്ങളാണ് ഇന്നത്തെ ജനസംഖ്യാപരവും സുരക്ഷാപരവുമായ വെല്ലുവിളികള്‍ക്ക് കാരണം. അന്നൊരു ഹിതപരിശോധന നടത്തിയിരുന്നെങ്കില്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യ തിരെഞ്ഞെടുക്കാമായിരുന്നു.
സ്വാതന്ത്രസമയത്ത് 10-15 ശതമാനം മാത്രമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അസം ജനസംഖ്യയുടെ ഏകദേശം 40 ശതമാനവും ബംഗ്ലാദേശി വംശജരാണ്. വെടിമരുന്‍
പെട്ടിയുടെ മുകളില്‍ ജീവിക്കുന്നതിന് സമാനമാണിത് 2027ലെ സെന്‍സസ് വരുമ്പോള്‍ അസമിലെ ഹിന്ദു മുസ്ലീം ജനസംഖ്യ തുല്യമായേക്കാമെന്നും ഇത് ഭരണനിര്‍വഹണമടക്കമുള്ള കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്നും ശര്‍മ പറഞ്ഞു. ഷെയ്ഖ് ഹസീനയ്ക്ക് ശേഷമുള്ള ബംഗ്ലാദേശ് അതിവേഗത്തില്‍ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദുക്കള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉയരുകയാണെന്നും ശര്‍മ്മ ആരോപിച്ചു.