ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ആ സ്വപ്നങ്ങള്‍ ക്രിസ്തീയ സമൂഹം ഏറ്റെടുക്കണം

ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് കണ്ണന്താനം

cabinet reshuffle,	alphons kannanthanam,   Pinarayi vijayan , 	narendramodi,	union minister, cabinet,	nda,	bjp,	മന്ത്രിസഭാ പുനഃസംഘടന,	അല്‍ഫോണ്‍സ് കണ്ണന്താനം,	നരേന്ദ്രമോദി, കേന്ദ്രമന്ത്രി,	ബിജെപി,	എന്‍ഡിഎ ,  പിണറായി വിജയന്‍
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (08:15 IST)
യേശു ക്രിസ്തുവിനും പ്രധാനമന്ത്രി മോദിക്കും ഒരേ സ്വപ്നങ്ങള്‍ തന്നെയാണുള്ളതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മോദി കാണുന്ന സ്വപ്നങ്ങള്‍ ഏറ്റെടുക്കാന്‍ ക്രിസ്തീയ സമൂഹം തയ്യാറാകണം. എല്ലാ വീടുകള്‍ക്കും കക്കൂസ് വേണം, എല്ലാ കുട്ടികളും സ്കൂളില്‍ പോകണം, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം അതില്‍ പണവും വേണം, റോഡുവേണം, അഴിമതിക്കെതിരെ പോരാടണം ഇതെല്ലാമാണ് മോദിയുടെ സ്വപ്നങ്ങളെന്നും ‍കണ്ണന്താനം പറഞ്ഞു.

അസമത്വത്തിനും അഴിമതിക്കുമെതിരെ പോരാടുകയാണ് ക്രിസ്തു ചെയ്തത്. അതുകൊണ്ടാണ് മോദിയുടെ സ്വപ്നങ്ങളും ക്രിസ്തുമതം പറയുന്നതും തമ്മില്‍ ഏറെ പൊരുത്തമുണ്ടെന്ന് പറയുന്നതെന്നും കണ്ണന്താനം വ്യക്തമാക്കി. ഒരുപാട് സ്വപ്നങ്ങളുള്ള മനുഷ്യനാണ് നമ്മുടെ പ്രധാനമന്ത്രി, ആ സ്വപ്നങ്ങളില്‍ ചിലതെങ്കിലും യാഥാര്‍ഥ്യമാക്കുകയാണ് എന്റെ ജോലി. അതുകൊണ്ട് ഞാന്‍ ആ വലിയ സ്വപ്നത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :