സുനിലില്ലാതെ ആലിയയ്ക്ക് ജീവിക്കാനേ കഴിയില്ല!!!

ആലിയ ഭട്ട്, ഫിലിം അവാര്‍ഡ്, ചാനല്‍
ന്യൂഡല്‍ഹി| vishnu| Last Updated: ചൊവ്വ, 20 ജനുവരി 2015 (16:41 IST)
ബോളിവുഡിലെ താരസുന്ദരിയായ ആലിയ
ഭട്ടിന്റെ
പേര്‍ പറയുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ആലിയ ജോക്സുകളാകും ഓര്‍മ്മ വരിക. എല്ലാവര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ പ്രധാന വ്യക്തികളുണ്ടാകാം. ചിലര്‍ക്ക് അഛന്‍, അമ്മ, മറ്റു ചിലര്‍ക്കത് കാമുകന്‍ കാമുകി, അല്ലെങ്കില്‍ ജീവിത പങ്കാളി തുടങ്ങിയവരാകാം. നമ്മുടെ ആലിയ ഭട്ടിനും ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയുണ്ട്. സുനില്‍ എന്നാണ് അയാളുടെ പേര്. സുനിലില്ലാതെ ആലിയയക്ക് ജീവിക്കാനേ സാധിക്കില്ലത്രെ!

പറഞ്ഞത് മറ്റാരുമല്ല, താരസുന്ദരിതന്നെയാണ്. ഇനി ഈ സുനില്‍ ആരാണെന്ന് സംശയം തോന്നുവര്‍ക്കായി ആലിയ തന്നെ പറയുന്നുണ്ട്. അത് എന്റെ ഡ്രൈവര്‍ സുനിലാണ്. ഛെ ഒരു ഡ്രൈവര്‍ ജീവിതത്തില്‍ ഇത്ര പ്രധാനപ്പെട്ട വ്യക്തിയാകുമോ എന്നൊക്കെ ചിന്തിക്കുന്നവരോട്, ആലിയയ്ക്ക് ഡ്രൈവര്‍ സുനില്‍ അത്രയേറെ പ്രിയപ്പെട്ടയാളാണ്. കാരണമെന്താണന്നൊ ആലിയയെ സ്‌കൂട്ടറും കാറും ഓടിക്കാന്‍ പഠിപ്പിച്ചയാളാണ് ഈ ഡ്രൈവര്‍ സുനില്‍.

കാറിനെപ്പറ്റിയും സ്‌കൂട്ടറിനെപ്പറ്റിയും അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വളരെ കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.എന്റെ പരസ്യങ്ങളെല്ലാം കാണുമ്പോന്‍ സുനിലിന് നല്ല അഭിപ്രായമാണ്. ഷൂട്ടിങ് കഴിഞ്ഞെത്തി ഞാനങ്ങനെ ചെയ്തു, ഇങ്ങനെ യൂ ടേള്‍ തിരിച്ചു എന്നൊക്കെ പറയുന്നത് കേന്‍ക്കുമ്പോന്‍ അദ്ദേഹം വളരെ എക്‌സൈറ്റഡാകാറുണ്ട്. എന്റെ വലംകൈയാണ് അദ്ദേഹം. അദ്ദേഹമില്ലാതെ എനിക്ക് ജീവിക്കാനാകില്ല.- ആലിയ പറഞ്ഞു.

ഒരു പ്രമുഖ ദേശീയ ചാനലില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് സ്ത്രീകളുടെ സുരക്ഷയെന്ന് ആലിയ പറഞ്ഞു. സംസാരത്തിനുള്ള സ്വാതന്ത്യമുണ്ടെങ്കില്‍ എന്തു കൊണ്ട് യാത്ര ചെയ്യാനുള്ള സ്വാതന്ത്യം ആയിക്കൂടാ എന്നും താരം ചോദിച്ചു. രാത്രിയില്‍ വാഹനം ഓടിക്കാനും, രാത്രി വൈകിയും സുഹൃത്തുക്കന്‍ക്കൊപ്പം പുറത്ത് പോകാനും പാര്‍ട്ടി നടത്താനും കഴിയണം. ഇത്തരം പോചോദ്യങ്ങന്‍ ഉയരുന്നത് നമ്മന്‍ തെറ്റായി എവിടെയോ പോവുകയാണെന്ന അര്‍ത്ഥമാണ് ഉണ്ടാക്കുന്നതെന്നും ആലിയ വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :