വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടാന്‍ സാധിക്കില്ല: സുപ്രീം കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (11:34 IST)
വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് പരാതിപ്പെടാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബിവി നാഗരത്‌ന, ഉജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഒരു വനിതാ അഭിഭാഷകയുടെ മറ്റൊരു അഭിഭാഷകനെതിരായ കേസ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

സമാനമായ എല്ലാ കേസുകളിലും ഈ വിധിക്ക് സാധുതയുണ്ട്. ബലാത്സംഗ കേസുകള്‍ തിരിച്ചറിയാന്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. 1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം അഞ്ചാം വകുപ്പ് പ്രകാരം വിവാഹം കഴിച്ച ഒരാള്‍ക്ക് വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പരാതിക്കാരി വിവാഹിതയായതിനാല്‍ ആരോപണ വിധേയനുമായുള്ള ലൈംഗിക ബന്ധം ഉഭയ സമ്മതത്തോടെ ആണെന്ന് കണക്കാക്കും. ഈ സാഹചര്യത്തില്‍ ബലാത്സംഗം ചുമത്താന്‍ ആകില്ലെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :