Bangalore Stampede: കുംഭമേളയിൽ 60 പേരോളം മരിച്ചില്ലെ, ഞങ്ങൾ ആരെങ്കിലും വിമർശിച്ചോ?, ചിന്നസ്വാമി സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി സിദ്ധരാമയ്യ

Siddaramaih
Photo Courtesy X
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ജൂണ്‍ 2025 (17:16 IST)
ബെംഗളുരുവില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കുംഭമേളയിലടക്കം തിക്കിലും തിരക്കിലും പെട്ട് അറുപതോളം പേര്‍ മരിച്ച സംഭവമുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളോട് സിദ്ധരാമയ്യയുടെ മറുപടി.

സംഭവത്തില്‍ തന്റെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കില്ലെന്ന് പത്രസമ്മേളനത്തില്‍ സിദ്ധരാമയ്യ പറഞ്ഞു. സംഭവത്തെ ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി 15 ദിവസത്തെ സമയം നല്‍കി. ആളുകള്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പോലും തകര്‍ത്തു. തിക്കിലും തിരക്കിലും പെട്ടു. ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചില്ല. സ്റ്റേഡിയത്തില്‍ 35,000 പേര്‍ക്ക് മാത്രമെ വിജയിക്കാനാകു. പക്ഷേ 2-3 ലക്ഷം പേര്‍ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രതിപക്ഷപാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സിദ്ധാരാമയ്യ ഉദാഹരണമായി കുംഭമേളയിലെ സംഭവം എടുത്തുപറഞ്ഞത്. കുംഭമേളയില്‍ 50-60 പേര്‍ മരിച്ചു. ഞാന്‍ വിമര്‍ശിച്ചില്ല. കോണ്‍ഗ്രസ് വിമര്‍ശിച്ചെങ്കില്‍ അത് വേറെ കാര്യമാണ്. ഞാനോ കര്‍ണാടക സര്‍ക്കാരോ സംഭവത്തെ വിമര്‍ശിച്ചിരുന്നില്ല. സിദ്ധാരാമയ്യ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :