25 കോടിയുടെ ഹെറോയിനുമായി മലയാളികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
25 കോടി രൂപ വിലവരുന്ന ആറു കിലോഗ്രാം ഹെറോയിനുമായി രണ്ടു മലയാളികളടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ കെ പി മൂസക്കോയ (28), ഉമ്മര്‍ ഫാറൂഖ് ബാദ്ഷാ (22), രാജസ്ഥാന്‍ സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.

നവംബര്‍ 18ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേകസെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍നിന്ന് കുമാര്‍ എന്നയാള്‍ മയക്കുമരുന്നുശേഖരവുമായി എത്തുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുമാര്‍ ഓള്‍ഡ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നും ബസില്‍ രാജസ്ഥാനിലേക്ക് പോകാനാണ് പരിപാടിയെന്നും വ്യക്തമായി. കുമാര്‍ ടിക്കറ്റ് ബുക്ക് ചെയ്ത ബസ് പൊലീസ് കണ്ടെത്തുകയും ബസിനെ പിന്തുടര്‍ന്ന് ആപ്പിള്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച അഞ്ചു കിലോഗ്രാം ഹെറോയിന്‍ പിടികൂടുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :