19-കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റു

മുംബൈ| WEBDUNIA|
PRO
PRO
പത്തൊമ്പത് വയസ്സ് പ്രായമുള്ള വിവാഹിതയായ പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി 17,000 രൂപയ്ക്ക് വിറ്റു. മധ്യമഹാരാഷ്ട്രയിലെ പൂര്‍ണ സ്വദേശിയായ ഹസിനാബിയേയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി രാജസ്ഥാനിലുള്ള ഒരാള്‍ക്ക് വിറ്റത്.

എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതിനേ തുടര്‍ന്ന് അവളെ ഇവര്‍ വിട്ടയക്കുകയായിരുന്നു.

പെണ്‍കുട്ടിയെ തട്ടിയെടുത്ത് ട്രെയിന്‍ മാര്‍ഗം രാജസ്ഥാനില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ള മൂന്ന് പേര്‍ തന്നെയാണ് ഇതിന് പിന്നില്‍. ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :