പിഡബ്യു‌ഡി എഞ്ചിനിയറുടെ വീട്ടിൽ റെയ്‌ഡ്, വീട്ടിലെ ഡ്രെയിനേജ് പൈപ്പിൽ നിന്നും കിട്ടിയത് 13 ലക്ഷം!(വീഡിയോ)

അഭിറാം മനോഹർ| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (12:58 IST)
കർണാടകയിലെ കൽബുർഗി ജില്ലയിൽ പിഡബ്ല്യുഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ നോട്ടുകൾ പിടിച്ചെടുത്തു. ഡ്രെയിനേജ് പൈപ്പില്‍ നിന്ന് 13 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. വീട്ടിൽ നിന്നും കണക്കില്‍പ്പെടാത്ത 25 ലക്ഷം രൂപയും ആന്‍റി കറപ്ഷന്‍ ബ്യൂറോ കണ്ടെടുത്തു.

പൈപ്പിനുള്ളില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഈ പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് പരിശോധനയിൽ വ്യക്തമായി.അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അഴിമതി വിരുദ്ധ സേന ഇവിടെയെത്തിയത്. തുടർന്ന് നടന്ന തെരച്ചിലിലിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്.

ഉദ്യോഗസ്ഥന് ഗുബ്ബി കോളനിയിലും ബഡേപൂരിലും വീടുകളും പ്ലോട്ടുകളും ഫാം ഹൗസുകളും ഉണ്ടെന്ന് രേഖകളില്‍ നിന്ന് വ്യക്തമായി.1992ൽ കലബുറഗി ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വകുപ്പിൽ താത്കാലികാടിസ്ഥാനത്തിൽ ജൂനിയർ എഞ്ചിനീയറായാണ് ശാന്തനഗൗഡ ബിരാദാര്‍ ജോലി തുടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :