123: മാറ്റം ഉണ്ടാവില്ലെന്ന് യുഎസ്

PTI
ആണവ വിതരണ രാജ്യങ്ങളില്‍ (എന്‍‌എസ്ജി) നിന്ന് ഇളവ് ലഭിക്കുന്നതിന് ഇന്തോ-യുഎസ് ആണവകരാറില്‍ മാറ്റം വരുത്താന്‍ പദ്ധതിയില്ല എന്ന് അമേരിക്ക. എന്നാല്‍, ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ല എന്നും അമേരിക്കന്‍ വക്താവ് റോബര്‍ട്ട് വുഡ് പറഞ്ഞു.

“കരാറില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് അറിവില്ല. എന്നാല്‍, ജീവിതത്തില്‍ ഒരു കാര്യവും തള്ളിക്കളയാനുമാവില്ല”, റോബര്‍ട്ട് വുഡ് പറഞ്ഞു.

കരാറില്‍ മാറ്റം വരുത്തേണ്ട ആവശ്യമൊന്നുമില്ല എന്നാണ് കരുതുന്നത്. മാറ്റം വരുത്തുകയാണെങ്കില്‍ അത് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ സ്വീകാര്യമായതായിരിക്കും എന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു. എന്‍‌എസ്ജി ഇളവ് ലഭിക്കുന്നതിനായി കരാര്‍ ഭാഷയില്‍ മാറ്റം വരുത്താനായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ അമേരിക്കയില്‍ എത്തിയ വേളയിലാണ് റോബര്‍ട്ട് വുഡിന്‍റെ പരാമര്‍ശം.

വാഷിംഗ്ടണ്‍| PRATHAPA CHANDRAN|
ശിവശങ്കര്‍ മേനോനും യുഎസ് വിദേശകാര്യ ഉപസെക്രട്ടറി വില്യം ബേണ്‍സും ഭാഷാമാറ്റത്തെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :