മത-രാഷ്ട്രീയ സംഘടനകളെ ഒഴിവാക്കി ലോക്പാല്‍ ബില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ലോക്പാല്‍ നിയമഭേദഗതി ബില്ലിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. രാജ്യസഭാ സെലക്ട് കമ്മറ്റി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. നിര്‍ദ്ദേശിക്കപ്പെട്ട16 നിര്‍ദ്ദേശങ്ങളില്‍ 14 എണ്ണവും അംഗീകരിച്ചു. ബില്‍ ഇനി രാജ്യസഭയില്‍ വോട്ടിനിടും.

മത-രാഷ്ട്രീയ സംഘടനകളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് സര്‍ക്കാര്‍ ഇതര സംഘടനകള്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടും. സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമനത്തിനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ലോക്പാല്‍ നിയമനത്തിനുള്ള സമിതിയില്‍ മുതിര്‍ന്ന നിയമവിദഗ്ധരെയും ഉള്‍പ്പെടുത്തും. സിബിഐ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമനത്തിനുള്ള അധികാരം ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്കായിരിക്കുമെന്നും പുതുക്കിയ ബില്ലിലുണ്ട്.

ഫെബ്രുവരിയില്‍ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്‍ രാജ്യസഭയില്‍ വോട്ടിനിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഭേദഗതിക്കെതിരെ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും അണ്ണാ ഹസാരെ സംഘവും രംഗത്തെത്തിക്കഴിഞ്ഞു. ഭേദഗതികള്‍ തൃപ്തികരമല്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :