മമത പ്രധാനമന്ത്രിയാകാന്‍ യോഗ്യയെന്ന് മഹാശ്വേതാ ദേവി

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമെന്ന് പ്രശസ്ത ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി.

മമതയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. മമതയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയാകാനുള്ള യോഗ്യത മമതയ്ക്കുണ്ട്. സാമൂഹിക പ്രവര്‍ത്തക കൂടിയായ മഹാശ്വേതാ ദേവി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

മമത മനുഷ്യസ്‌നേഹിയും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവുമാണ്. ദുര്‍ബല വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കാന്‍ സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്നയാളാണ് മമതയെന്നും മഹാശ്വേതാ ദേവി പ്രതികരിച്ചു.

നേരത്തെ മമതയെ അനുകൂലിച്ചും എതിര്‍ത്തും മഹാശേത ദേവി രംഗത്ത് വന്നിട്ടുണ്ട്. സിംഗൂര്‍- നന്ദിഗ്രാം വിഷയങ്ങളില്‍ മമതയെ പിന്തുണച്ച 88കാരി മമത സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാര്‍ എന്നാരോപിച്ച് രംഗത്ത് വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :