‘ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും, ഓരോ സർക്കാരിനും അവർ അർഹിക്കുന്ന പൊലീസ് മേധാവിയെയും’; ബെഹ്‌റയുടെ നിയമനത്തെ പരിഹസിച്ച് ജയശങ്കര്‍

Adv A Jayashankar, DGP Loknath Behra, LDF Ministry, ലോക്‌നാഥ് ബെഹ്‌റ, പൊലീസ്, എ ജയശങ്കര്‍, ഡിജിപി
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 28 ജൂണ്‍ 2017 (18:23 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കര്‍. സംസ്ഥാന പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെയാ‍ണ് ജയശങ്കര്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. സഖാവ് ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉചിതമാണ്. ഓരോ സര്‍ക്കാരിനും അവര്‍ അര്‍ഹിക്കുന്ന പൊലീസ് മേധാവിയെ കിട്ടുമെന്നും ജയശങ്കര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :