നിയമ വിദ്യാര്‍ത്ഥിനിക്ക് പീഡനം; മാന്യതയില്ലാതെ പെരുമാറിയിട്ടില്ലെന്നും മകളെപ്പോലെയാണ് കണ്ടതെന്നും ജസ്റ്റിസ് ഗാംഗുലി

ന്യൂഡല്‍ഹി| WEBDUNIA|
PTI
നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണം സുപ്രീം കോടതി മുന്‍ ജഡ്ജി എ കെ ഗാംഗുലി നിഷേധിച്ചു. മാന്യതയില്ലാതെ പെരുമാറ്റിയിട്ടില്ലെന്നും മകളെപ്പോലെയാണ് ആ വിദ്യാര്‍ത്ഥിനിയെ കണ്ടതെന്നും എ കെ ഗാംഗുലി പറഞ്ഞു.

ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.സാഹചര്യങ്ങളുടെ ഇരയാകുകയാണ് താനെന്നും തന്റെ കീഴില്‍ ഔദ്യോഗികമായി നിയമിതയായത് മറ്റൊരു വിദ്യാര്‍ത്ഥിനിയായിരുന്നു.

ആ വിദ്യാര്‍ത്ഥിനി അവധിയില്‍ പോയ ഒഴിവിലാണ് ആരോപണം ഉന്നയിച്ച വിദ്യാര്‍ത്ഥിനി വന്നത്. മകളെപ്പോലെയാണ് ഞാന്‍ അവളെ കണ്ടത്. നിരപരാധിത്വം വ്യക്തമാക്കാന്‍ കോടതി സമിതി എനിക്ക് അവസരം നല്‍കാത്തത് ഖേദകരവും ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാക്കുന്നതുമാണെന്നും ഗാംഗുലി പറഞ്ഞു.


ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്ന സമയത്ത് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജി തന്നെ പീഡിപ്പിച്ചുവെന്നാണ് അഭിഭാഷക ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. പരാതിയില്‍ നീതി ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് പി സദാശിവം ഉറപ്പ് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :