അശോക് ടോഡിയെ ചോദ്യം ചെയ്തു

കൊല്‍ക്കത്ത| WEBDUNIA|
പശ്ചിമബംഗാള്‍ സ്വദേശിയായ ഗ്രാഫിക് ഡിസൈനര്‍ റിസ്‌വാനുര്‍ റഹ്‌മാന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ അദ്ദേഹത്തിന്‍റെ ഭാര്യ പിതാവായ അശോക് ടോഡിയെബുധനാഴ്‌ച ചോദ്യം ചെയ്തു. അശോക് ടോഡിയുടെ കൂടെ അദ്ദേഹത്തിന്‍റെ ബന്ധു സാരോഗിയേയും ചോദ്യം ചെയ്തു.

ഇതിനു പുറമെ മുന്‍ രജ്ഞി താരം സ്‌നേഹാഷിഷ് ഗാംഗുലിയേയും സി.ബി.ഐ ചോദ്യം ചെയ്തു. കേസന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചുവെന്ന് സി.ബി.ഐ അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സൌരവ് ഗാംഗുലിയുടെ മൂത്ത സഹോദരനായ സ്‌നേഹാഷിഷ് ഗാംഗുലിയാണ് പൊലീസ് കമ്മീഷണര്‍ പ്രസൂണ്‍ മുഖര്‍ജിയെ അശോക് ടോഡിക്ക് പരിചയപ്പെടുത്തി കൊടുത്തത്.

സ്നേഹാഷിഷ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. പ്രസൂണ്‍ മുഖര്‍ജി അസോസിയേഷന്‍റെ പ്രസിഡന്‍റാണ്.

30 ക്കാരനായ റിസ്‌വാനുര്‍ അശോക് ടോഡിയുടെ കുടുംബത്തിന്‍റെ എതിര്‍പ്പിനെ അവഗണിച്ച് മൂന്ന് ആഴ്‌ച മുമ്പാണ് പ്രിയങ്കയെ വിവാഹം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :