സിനിമ ഷൂട്ടിംഗിനിടെ അഗ്നിബാധ: പിഞ്ചു കുഞ്ഞടക്കം 5 മരണം

ഹൈദരാബാദ്| WEBDUNIA|
PRO
PRO
ഹൈദരാബാദില്‍ ചിത്രീകരണത്തിനിടെ വന്‍ അഗ്നിബാധ. പൊള്ളലേറ്റ് അഞ്ച് പേര്‍ മരിച്ചു. ഇതില്‍ ഏഴ് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടും.

രംഗ റെഡ്ഢി ജില്ലയിലെ പോപ്പലഗുഡയിലെ ശ്രീരാംനഗര്‍ കോളനിയില്‍ ആയിരുന്നു ഞായറാഴ്ച രാത്രി ഉണ്ടായത്. ഷൂട്ടിംഗിനായി തയാറാക്കിയ താത്കാലിക ഷെഡിനു തീപിടിക്കുകയായിരുന്നു. തീ സമീപത്തെ ബാബ നിവാസ് അപ്പാര്‍ട്ട്മെന്‍റിലേക്കു പടര്‍ന്നാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

പൊള്ളലേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷോട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്നാണ് നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :