ഇന്ത്യ- റഷ്യ സഹകരണം മുന്നോട്ട്

PTIPTI
പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം ഭാവിയില്‍ ഇനിയും ഉയരങ്ങളിലെത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഞായറാഴ്‌ച പുറപ്പെടുന്നതിന് മുന്നോടിയായിട്ടാണ് ഇത് പറഞ്ഞത്.

‘കഴിഞ്ഞ അറുപതിലേറെ വര്‍ഷമായി ഇന്ത്യയും റഷ്യയും വിവിധ മേഖലകളില്‍ സഹകരിക്കുന്നു. അന്താരാഷ്‌ട്രവിഷയങ്ങളില്‍ റഷ്യയുമായി സഹകരിക്കുന്നത് തുടരും. ഇന്ത്യയുടെ ‘സുപ്രധാന പ്രതിരോധ പങ്കാളി’യാണ് റഷ്യ. റഷ്യയുമായി പ്രതിരോധരംഗത്തെ ഗവേഷണങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നത് എന്നിവ ഇനിയും തുടരും. പ്രതിരോധ രംഗത്തെ റഷ്യയുമായിട്ടുള്ള സാങ്കേതിക സഹകരണം ഭാവിയിലും തുടരും.

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയുടെ ഊര്‍ജ ആവശ്യം ദിനം‌പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആവശ്യം പരിഹരിക്കുന്നതിന് റഷ്യവളരെയധികം സഹായിക്കുന്നു. ഇന്ത്യയിലെയും റഷ്യയിലെയും എണ്ണ കമ്പനികള്‍ പരസ്‌പരം സഹകരിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. റഷ്യയിലെ എണ്ണകമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നു-പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :