ലോക്സഭ തെരഞ്ഞെടുപ്പ്: അവസാന ഘട്ടത്തില്‍ മികച്ച പോളിംഗ്

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 12 മെയ് 2014 (20:13 IST)

ഒമ്പത് ഘട്ടങ്ങളിലായി നടന്ന പൊതു തിരഞ്ഞെടുപ്പിലെ അവസാനവട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. രാജ്യം ഉറ്റുനോക്കുന്ന, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരാണസി ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലെ 41 സീറ്റുകളിലേയ്ക്കായിരുന്നു വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 18 സീറ്റുകളിലേയ്ക്കും ബിഹാറിലെ 6 സീറ്റുകളിലേയ്ക്കും പശ്ചിമ ബംഗാളിലെ 17 സീറ്റുകളിലേയ്ക്കുമാണ് വോട്ടിംഗ് നടന്നത്.

വാരാണസിയില്‍ 55.34 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ മൂന്ന് മണിവരെ 79.03 ശതമാനം പേരും ബിഹാറില്‍ 54 ശതമാനം പേരും ഉത്തര്‍പ്രദേശില്‍ 55.29 ശതമാനം പേരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

വാരാണസിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസിന്റെ അജയ് റായിയുമാണ് മോഡിയുടെ പ്രധാന എതിരാളികള്‍ . മുലായംസിംഗ് യാദവ് (യുപിയിലെ അസംഗഢ്), തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദിനേഷ് ത്രിവേദി (പശ്ചിമ ബംഗാളിലെ ബാരക്പുര്‍ ), സിപിഎമ്മിന്റെ സുഭാഷിണി അലി (പശ്ചിമ ബംഗാളിലെ ബാരക്പുര്‍ ), കേന്ദ്രമന്ത്രിമാരായ ആര്‍പിഎന്‍ സിംഗ് (യുപിയിലെ കുഷിനഗര്‍), അധീര്‍ രഞ്ജന്‍ ചൗധരി (പശ്ചിമ ബംഗാളിലെ ബഹരാംപുര്‍ ), മുന്‍ യുപി മുഖ്യമന്ത്രി ജഗദംബികാപാല്‍ (ദോമാരിയാഗഞ്ച്), രഘുവംശ്പ്രസാദ് സിങ് (വൈശാലി), യോഗി ആദിത്യനാഥ് (യു.പി.യിലെ ഗോരഖ്പുര്‍ ), സുനില്‍ ബന്ദോപധ്യായ, സോമന്‍ മിത്ര (പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത നോര്‍ത്ത്) എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍ .
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :