മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം സെല്‍ഫിയെടുത്തു; കോഹ്‌ലിക്കും ഡിവില്ലിയേഴ്‌സിനും കിട്ടിയത് എട്ടിന്റെ പണിയോ !

സെല്‍ഫിയെടുത്തത് പണിയായോ?

ലണ്ടന്‍| AISWARYA| Last Updated: ശനി, 10 ജൂണ്‍ 2017 (13:53 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൗത്ത് ആഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സും മികച്ച കളിക്കാരാണ്. എന്നാല്‍ ബ്രിട്ടണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റി ഇവര്‍ക്ക് പറ്റിയ ബാറ്റിംഗ് തകര്‍ച്ചയ്ക്കു പിന്നില്‍ ഒരു പാകിസ്താനി മാധ്യമപ്രവര്‍ത്തകയാണെന്ന് നവമാധ്യമങ്ങളിലൂടെ ചിലര്‍ വിമര്‍ശിക്കുന്നു.

മത്സരത്തിനിടെ കോലിക്കും ഡിവില്ലിയേഴ്‌സിനുമൊപ്പം മാധ്യമപ്രവര്‍ത്തകയായ സൈനാബ് അബ്ബാസ് സെല്‍ഫിയെടുത്തിരുന്നു. നിറഞ്ഞ ചിരിയോടെയാണ്
ഈ നായകന്‍മാര്‍ സെല്‍ഫിക്ക് പോസ് ചെയ്തത്. എന്നാല്‍ പിന്നീട് ക്രീസില്‍ ഇറങ്ങിയ ഇവര്‍ ആരാധകരെ നിരാശപ്പെടുത്തി. ബുധനാഴ്ച നടന്ന കളിയില്‍
ദക്ഷിണാഫ്രിക്കയുടെ തോല്‍‌വിയ്ക്കും വ്യാഴാഴ്ച ശ്രീലങ്കയ്ക്ക് എതിരെ കളിച്ച ഇന്ത്യയുടെ തോല്‍‌വിയ്ക്കും കാരണം
സൈനാബ് അബ്ബാസാണെന്ന് പഴിചാരി ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :