‘മോഡി പ്രധാനമന്ത്രിയാകുമെന്നത് ഭാവനാസൃഷ്ടി’

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുമെന്നത് ഭാവനാസൃഷ്ടി മാത്രമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പാര്‍ട്ടികള്‍ രൂപം നല്‍കുന്ന സര്‍ക്കാരാവും കേന്ദ്രം ഭരിക്കാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.

മോഡി സ്വപ്നത്തില്‍ മാത്രമേ പ്രധാനമന്ത്രിയാകൂ എന്നും മമത കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് മോഡല്‍ വികസനമെന്ന വാദത്തോട് യോജിപ്പില്ല. മോഡി മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഗുജറാത്ത് വികസന പാതയിലായിരുന്നു. മോഡിയുടെ ഭരണകാലത്ത് ഗുജറാത്ത് പിന്നോട്ട് പോവുകയാണ് ചെയ്തതെന്നും മമത പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :