കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ് എന്നിവവഴി ടിക്കറ്റെടുക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തി ഇന്ത്യന്‍ റയില്‍‌വെ

ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ് എന്നിവവഴി ട്രെയിന്‍ ടിക്കറ്റെടുക്കാള്ള സൌകര്യം ഉടന്‍ നിലവില്‍ വരുമെന്ന് റയില്‍‌വെ അധികൃതര്‍

ന്യൂഡല്‍ഹി, ഇന്ത്യന്‍ റയില്‍‌വെ, ടിക്കറ്റ് newdelhi, indian railway, ticket
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (15:05 IST)
ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ് എന്നിവവഴി ട്രെയിന്‍ ടിക്കറ്റെടുക്കാള്ള സൌകര്യം ഉടന്‍ നിലവില്‍ വരുമെന്ന് റയില്‍‌വെ അധികൃതര്‍ അറിയിച്ചു. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് ഈ സംവിധാനം ആദ്യം നിലവില്‍ വരികയെന്നു റയില്‍‌വെ വ്യക്തമാക്കി.

റിസര്‍വേഷന്‍ ടിക്കറ്റെടുക്കുന്നവരില്‍ പകുതിയോളം പേരും ഐആര്‍സിടിസി വെബ്‌സൈറ്റിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. റെയില്‍വേ കൗണ്ടറുകള്‍വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും കാര്‍ഡ്‌ പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും.

പേയ്‌മെന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി റെയില്‍വേ കൗണ്ടറുകളിലെ നീണ്ടനിര ഒഴിവാക്കുകയാണ് ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പണം നല്‍കുന്നതിനും അതിന്റെ ബാക്കിതുക തിരികെ നല്‍കുന്നതിനായുമുള്ള സമയവും ഇതിലൂടെ ലാഭിക്കാമെന്ന കണക്കുകൂട്ടലിലാണ് റെയില്‍വേ.

റിസര്‍വേഷന്‍ അല്ലാത്ത സാധാരണ ടിക്കറ്റുകള്‍ക്കും ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം താമസിയാതെ നടപ്പാക്കുമെന്നും റെയില്‍വേയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിനായി ആറംഗ സമിതിയെ നിയോഗിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :