കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഇന്നു നടക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേന്ദ്ര മന്ത്രിസഭാ തിങ്കളാഴ്ച നടക്കും. വൈകുന്നേരം 5.30ന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ഉപരിതലഗതാഗതം, റെയില്‍വേ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രി സി പി ജോഷി പുനസംഘടനക്കു മുന്നോടിയായി രാജിവെച്ചു.

പാര്‍പ്പിട, നഗര ദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രി അജയ് മാക്കനും രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി ചുമതലയിലേക്ക് മാറുന്നതിനായി മന്ത്രിപദമൊഴിഞ്ഞ ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് കാബിനറ്റ് മന്ത്രിമാരുടെയും നാലു സഹമന്ത്രിമാരുടെയും ഒഴിവാണുള്ളത്. ഈ സ്ഥാനങ്ങള്‍ നികത്തുന്നതിനൊപ്പം മുതിര്‍ന്ന മന്ത്രിമാരുടെ വകുപ്പുകളും മാറിയേക്കും.

ആഭ്യന്തര വകുപ്പിന്‍െറ ചുമതല സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് നഷ്ടമാകും. ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ കേന്ദ്രത്തിലേക്കു വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. വീരപ്പമൊയ്ലി പെട്രോളിയം വകുപ്പില്‍നിന്ന് മാറിയേക്കും.

എഐസിഐ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഓസ്കാ‍ര്‍ ഫെര്‍ണാണ്ടസ് പെട്രോളിയത്തിന്റെ ചുമതലയില്‍ കേന്ദ്രമന്ത്രിസഭയിലെത്തുമെന്നു കരുതുന്നു. നിലവിലുള്ള എട്ട് ഒഴിവുകളില്‍ പുതിയ മന്ത്രിമാര്‍ വരുന്നതിനുപുറമെ നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. ശശി തരൂരിന് കൂടുതല്‍ ചുമതലകള്‍ നല്‍കുമെന്നും സൂചനയുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :