രാഹുലും മിലിബാന്‍ഡും അമേഠി സന്ദര്‍ശിച്ചു

അമേഠി| WEBDUNIA|
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയോ
ടൊപ്പം അമേഠി സന്ദര്‍ശിച്ചു. ഗ്രാ‍മീണ ഇന്ത്യയെ കുറിച്ചറിയാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി രാ‍ഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചെത്തിയ മിലിബാന്‍ഡ് ഭേടുവ ബ്ലോക്കിലെ സെംറ വില്ലേജാണ് ഇന്നലെ സന്ദര്‍ശിച്ചത്.

ഗ്രമത്തിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മിലിബാന്‍ഡ് ഇന്നലെ ഏതാനും ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും സാക്ഷരത പ്രവര്‍ത്തനങ്ങള്‍, ക്ഷീരോല്പാദന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തുകയും ഇന്ദിര ഗാന്ധി നേത്ര ഹോസ്‌പിറ്റലിന്‍റെ മാധ്യമ വിഭാഗവുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

യുവനേതാക്കള്‍ക്ക് ഗ്രാ‍മീണരുമായി സ്വതന്ത്രമായി ഇടപെടുന്നതിന് മാധ്യമങ്ങള്‍ തടസം സൃഷ്ടിക്കാതിരിക്കുന്നതിന് രണ്ട് നേതാക്കളുടെയും സന്ദര്‍ശനം വളരെ രഹസ്യമായിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :