കുറച്ച് ഇറക്കമുള്ളതൊക്കെ ഇട്ടൂടെ? മുന്നിലുള്ളത് പ്രധാനമന്ത്രി അല്ലേ? പ്രിയങ്കയോട് ബിജെപി പ്രവർത്തകർ

മോദിക്ക് മുന്നിൽ ഇരിക്കുമ്പോൾ കുറച്ച് കൂടി ഇറക്കമുള്ള വസ്ത്രം ധരിച്ച് കൂടെയെന്ന് പ്രിയങ്കയോട് ആരാധകർ

aparna shaji| Last Modified ബുധന്‍, 31 മെയ് 2017 (12:50 IST)
ജര്‍മനിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് നേരെ അസഭ്യവർഷങ്ങൾ. കുറച്ച് കൂടി മാന്യമായ വസ്ത്രം ധരിക്കു കൂടെയെന്നാണ് ബിജെപി പ്രവർത്തകർ താരത്തോട് ചോദിക്കുന്നത്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാർഥമാണ് പ്രിയങ്ക ബർലിനിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് മോദിയെ കണ്ടതിലുള്ള ആഹ്ളാദം പ്രിയങ്ക പങ്കുവെച്ചത്. മോദിയെ കണ്ടതിനെ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ കളിയാക്കിയത് താരത്തിന്റെ വസ്ത്രധാരണത്തെയാണ്.

ഉപദേശങ്ങളും വിമർശവും കടുത്തപ്പോള്‍ പ്രിയങ്ക മറ്റൊരു ചിത്രമിട്ടാണ് അതിനൊക്കെ മറുപടി നൽകി. ബർലിനിൽ അമ്മയോടൊപ്പമുള്ള ചിത്രമാണ് പ്രിയങ്ക രണ്ടാമത് ട്വീറ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :