ഒടുവില്‍ യെദ്യൂരപ്പ രാജിവച്ചു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി സമര്‍പ്പിച്ചു. വൈകിട്ട് നാലുമണിയോടെയാണ് അദ്ദേഹം ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന് രാജിക്കത്ത് നല്‍കിയത്. എം എല്‍ എമാര്‍ക്കും അനുയായികള്‍ക്കും ഒപ്പം കാല്‍നടയായാണ് അദ്ദേഹം രാജ്ഭവനില്‍ എത്തിയത്.

രാജി അറിയിച്ച് ഞായറാഴ്ച രാവിലെ 7.30 ഓടെ ബി ജെ പി കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ കത്ത് നല്‍കിയിരുന്നു. നിതിന്‍ ഗഡ്കരിക്കാണ് ഫാക്‌സ് സന്ദേശം അയച്ചത്. അതേസമയം യെദ്യൂരപ്പ മുന്നോട്ടുവെച്ച ഉപാധികളെക്കുറിച്ച് അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. യെദ്യൂരപ്പ നിര്‍ദ്ദേശിക്കുന്ന ആളെ തന്നെ മുഖ്യമന്ത്രിയാക്കിയേക്കും എന്നും സൂചനയുണ്ട്. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി വി സദാനന്ദ ഗൌഡയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, സുഷമാ സ്വരാജ് എന്നിവര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് യെദ്യൂരപ്പ രാജിക്ക് വഴങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :