ഇന്ത്യയെ ഭയപ്പെടുന്ന അഞ്ച് രാജ്യങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് മുനറിയിപ്പ്. അഞ്ച് വിദേശ രാജ്യങ്ങളാണ് ഇത് സംബന്ധിച്ച് തങ്ങളുടെ പൌരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അമേരിക്ക‌, യു കെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്‌, എന്നിവയാണിവ.

ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവ കാലത്ത് സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇന്ത്യയിലെത്തുന്ന വേളയില്‍ സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കുക എന്നിങ്ങനെയാണ് മുന്നറിയിപ്പ്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ ഇത് പ്രതികൂലമായി ബാധിക്കും എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ ഭീകരത ഒരിക്കലും വിലങ്ങുതടിയാകരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :