ഗുജറാത്ത് സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ എ‌എപിയുടെ ‘ചൂല്‍ യാത്ര’

അഹമ്മദാബാദ്| WEBDUNIA|
PTI
PTI
2014-ലെ ലോക്‍സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ‘ചൂല്‍ യാത്ര’ നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടാ‍നാണ് യാത്ര. ജനുവരി 26 ന് ചൂല്‍ യാത്ര നടത്താനാണ് പദ്ധതി. യാത്രയിലൂടെ രാഷ്ട്രീയ കപടതയെ തുടച്ചു നീക്കുമെന്ന് എ‌എപി ദേശീയ എക്സിക്യൂട്ടീവ് അംഗം പറഞ്ഞു.

രണ്ട് ദിവസം നീണ്ടു നിന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാര്‍ട്ടിക്ക് 5,000 പ്രവര്‍ത്തകരുണ്ടായതായി വഗേല പറഞ്ഞു. പാര്‍ട്ടിയുടെ അംഗത്വത്തില്‍ 17,000 പേര്‍ വര്‍ധിച്ചു.

ഗുജറാത്തില്‍ 26 പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി നേരത്തെ വ്യക്തമാക്കിയിരുന്നു. അണ്ണാ ഹസാരെയെ ഒരു വിഭാഗം ആളുകള്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് കെജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വഗേല പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :