‘അവര്‍ക്ക് ഭ്രാന്താണ്, ഞാനാരേയും പീഡിപ്പിച്ചിട്ടില്ല’ - കങ്കണയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി സെറീന വഹാബിന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളി

‘ഞാന്‍ പീഡിപ്പിച്ചെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്’ - കങ്കണയ്ക്കെതിരെ നടന്‍ ആദിത്യ

aparna| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (12:32 IST)
പ്രായപൂര്‍ത്തുയാകുന്നതിനു മുന്നേ തന്നെ പീഡിപ്പിച്ചത് നടന്‍ ആദിത്യ പഞ്ചോളിയാണെന്ന് ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റാണാവത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു ചാനലിലായിരുന്നു കങ്കണ തനിക്ക് നേരിടെണ്ടി വന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

അതേസമയം, കങ്കണയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നടന്‍ ആദിത്യ പഞ്ചോളി. കങ്കണയ്ക് ഭ്രാന്താണെന്നും അവരുടെ അഭിമുഖങ്ങള്‍ കാണുന്ന ആര്‍ക്കും ഇക്കാര്യം മനസ്സിലാകുമെന്നും ആദിത്യ വ്യക്തമാക്കുന്നു. ശരിക്കും സമനില തെറ്റിയിരിക്കുകയാണ് കങ്കണയ്ക്ക്. അവരുടെ ആരോപണം തന്റെ കുടുംബത്തെ മോശമായി ബാധിച്ചെന്നും ആദിത്യ പറയുന്നു.

കങ്കണ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. മറ്റുള്ളവരെ കുറിച്ച് അവര്‍ പറഞ്ഞതിനെ കുറിച്ചൊന്നും എനിക്കറിയില്ല, എനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് വെറും ആരോപണം മാത്രമാണ്. അവര്‍ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യതയും അവര്‍ക്കുണ്ടെന്ന് ആദിത്യ വിശദീകരിക്കുന്നു.

താന്‍ സിനിമയില്‍ വന്ന സമയത്തായിരുന്നു ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചതെന്നായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ആദിത്യയുടെ ഭാര്യ സറീന വഹാബിനോട് പറഞ്ഞെങ്കിലും അവരുടെ പ്രതികരണം തന്നെ തളര്‍ത്തിയെന്നുമായിരുന്നു കങ്കണ വെളിപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :