യെദ്യൂരപ്പ ബിജെപിയിലേക്ക് മടങ്ങുന്നു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്ക് മടങ്ങുന്നു. കെജെപി, ബിജെപിയില്‍ ലയിക്കുകയാണെന്ന് യെദ്യൂരപ്പ ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉപാധികളില്ലാതെയാണ് ബിജെപിയിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാര്യങ്ങള്‍ മറക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. എല്ലാ ജനങ്ങളും താന്‍ ബിജെപിയിലേക്ക് മടങ്ങമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.

കഴിഞ്ഞ കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് യെദ്യൂരപ്പ ബിജെപി വിട്ടത്. തുടര്‍ന്ന് കര്‍ണ്ണാടകയില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :