മോഡിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പവാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എന്‍സിപി അധ്യക്ഷനും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാര്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതായി മാധ്യമറിപ്പോര്‍ട്ട്. മോഡിക്ക് അനുകൂലമായി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ സംസാരിച്ചതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

എന്‍സിപിയുടെയോ ബിജെപിയുടെയോ പ്രമുഖ നേതാക്കള്‍ അറിയാതെയാണ് പവാര്‍-മോഡി കൂടിക്കാഴ്ച നടന്നത് എന്നാണ് വിവരം.

അതേസമയം മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പവാര്‍ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.

നേരത്തെ ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുമായി പവാര്‍ വേദി പങ്കിട്ടിരുന്നു. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ല എന്നാണ് പവര്‍ ഇതേക്കുറിച്ച് അന്ന് പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :