സുരേഷ്ഗോപി കേന്ദ്രമന്ത്രിപദത്തിലേക്ക്? !

കേന്ദ്രമന്ത്രിയാകാന്‍ സുരേഷ്ഗോപി!

Suresh Gopi, Narendra Modi, O Rajagopial, Sushma, Pinarayi, Mukesh, സുരേഷ്ഗോപി, നരേന്ദ്രമോദി, രാജഗോപാല്‍, സുഷമ, പിണറായി, മുകേഷ്
ന്യൂഡല്‍ഹി| Last Modified വ്യാഴം, 16 ജൂണ്‍ 2016 (15:25 IST)
സുരേഷ്ഗോപി എം‌പി കേന്ദ്രമന്ത്രിയാകുമോ? കേരളം അതിനായി കാത്തിരിക്കുകയാണ്. അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കും. നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. സുരേഷ്ഗോപി മന്ത്രിയാകുമോ എന്നതില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

കേന്ദ്രമന്ത്രിസ്ഥാനം നല്‍കിയാല്‍ ആ പദവി ലഭിക്കുന്ന ആദ്യത്തെ നോമിനേറ്റഡ് എം പിയായിരിക്കും സുരേഷ് ഗോപി. 1952ല്‍ രാജ്യസഭ നിലവില്‍ വന്നതിനു ശേഷം ഇതുവരെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അംഗവും കേന്ദ്രമന്ത്രി ആയിട്ടില്ല. ഭരണഘടനാപരമായി ഇതിനു തടസ്സം ഇല്ലെങ്കിലും ഇതുവരെയും ഒരു പ്രധാനമന്ത്രിയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗത്തെ മന്ത്രിയാക്കിയ ചരിത്രം ഉണ്ടായിട്ടില്ല.

എങ്കിലും കേരളത്തില്‍ ഇത്തവണ താമര വിരിഞ്ഞതിനുള്ള പ്രത്യുപകാരമായി സുരേഷ്ഗോപിയെ മന്ത്രിയാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

രാജ്യസഭയിലോ ലോക്സഭയിലോ അംഗമല്ലാത്ത വ്യക്തിയെ മന്ത്രിയാക്കാന്‍ സാധിക്കും. ആറുമാസത്തിനുള്ളില്‍ അംഗമായാല്‍ മതി. ആ രീതിയില്‍ മന്ത്രിയായവരാണ് ശാസ്ത്രജ്ഞരായ എം ജി കെ മേനോന്‍, രാജാ രാമണ്ണ, വിഖ്യാത അഭിഭാഷകന്‍ റാം ജഠ്മലാനി, മുന്‍ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഡോ. എം എസ് ഗില്‍ എന്നിവര്‍.

നാമനിര്‍ദ്ദേശത്തിലൂടെ രാജ്യസഭാ എം പിമാരായ മലയാളികളാണ് മഹാകവി ജി ശങ്കരക്കുറുപ്പ്, ഡോ. ജി രാമചന്ദ്രന്‍, എം എസ് സ്വാമിനാഥന്‍, സര്‍ദാര്‍ കെ എം പണിക്കര്‍, ഡോ. കെ കസ്തൂരിരംഗന്‍, കാര്‍ട്ടൂണിസ്റ്റ് അബു ഏബ്രഹാം എന്നിവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :