ഡല്‍ഹിയില്‍ കെജ്‌രിവാള്‍ വിജയിക്കുമെന്ന് അഭിപ്രായ സര്‍വേ; കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ വിജയിക്കുമെന്ന് അഭിപ്രായ സര്‍വേ. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. എക്കണോമിക് ടൈംസ് ദിനപത്രം നടത്തിയ അഭിപ്രായ സര്‍വേയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ആംആദ്മി പാര്‍ട്ടിക്കും ബിജെപിക്കും പിന്നില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പറയുന്നു. കടുത്ത ത്രികോണ മത്സരമാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നടക്കുന്നത്. 2008ല്‍ 14,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ന്യൂഡല്‍ഹിയില്‍ നിന്നും ഷീല ദീക്ഷിത് വിജയിച്ചത്.

ന്യൂഡല്‍ഹിയിലെ പകുതിയോളം പോളിംഗ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നവംബര്‍ 22 മുതല്‍ 24 വരെ നടത്തിയ സര്‍വേ കെജരിവാളിന് 42 ശതമാനം വോട്ട് ലഭിക്കുമെന്ന് പറയുന്നു. 21 ശതമാനം വോട്ടുകള്‍ നേടി ബിജെപിയുടെ വിജേന്ദ്രഗുപ്ത രണ്ടാമനാകുമ്പോള്‍ 20 ശതമാനം വോട്ടുകള്‍ മാത്രം നേടി ഷീല ദീക്ഷിത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സര്‍വ്വെഫലം. അഭിപ്രായ സര്‍വേയില്‍ യുവാക്കളുടെയും വൃദ്ധരുടെയും വോട്ടുകള്‍ നേടാന്‍ കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയിലെ എല്ലാ മതവിഭാഗക്കാരെയും ഒപ്പം നിര്‍ത്താനും കഴിഞ്ഞു.

സര്‍വ്വെയില്‍ പങ്കെടുത്ത പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനം പേരും ആം ആദ്മി പാര്‍ട്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ 22 ശതമാനം പേര്‍ കോണ്‍ഗ്രസ്സിനെയും 21 ശതമാനം പേര്‍ ബിജെപിയെയും തുണയ്ക്കുന്നു. സ്ത്രീകളില്‍ 42 ശതമാനം പേരുടെ വോട്ടുകളും കെജരിവാളിന് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :