തീവണ്ടികള്‍ കൂട്ടിയിടിച്ച് 4 മരണം

ചെന്നൈ| അയ്യാനാഥന്‍| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (09:20 IST)
ചെന്നൈക്കടുത്ത്‌ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ വ്യാസര്‍പടിയിലാണ് സംഭവം.

ചെന്നൈയില്‍ നിന്ന് പുറപ്പെട്ട യാത്രാ തീവണ്ടി ആരക്കോണത്ത് നിന്ന് വരികയായിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകട വാര്‍ത്ത ദക്ഷിണ റെയില്‍വേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നാല് മൃതശരീരങ്ങള്‍ പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :