വിവാദപ്രസംഗം: വരുണ്‍ ഗാന്ധി കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
വിവാദപ്രസംഗം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ്‌ വരുണ്‍ഗാന്ധിയെ പീലിഭീത്ത്‌ കോടതി കുറ്റവിമുക്‌തനാക്കി. 2009 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പിലീഭത്തില്‍ നടത്തിയ പ്രസംഗത്തിനെതിരേയാണ് കേസുണ്ടായത്.

രണ്ടിടങ്ങളിലായി നടത്തിയ പ്രസംഗങ്ങളാണ്‌ വിവാദം സൃഷ്ടിച്ചത്. പ്രസംഗങ്ങള്‍ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്നവയാണെന്നായിരുന്നു ആരോപണം. ഇതില്‍ പീലിഭിത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ നിന്നാണ്‌ കുറ്റവിമുക്‌തനാക്കപ്പെട്ടത്‌. 51 സാക്ഷികളെ വിസ്‌തരിച്ചെങ്കിലും ഗാന്ധിക്കെതിരേ തെളിവുകള്‍ കണ്ടെത്താനായില്ല.

രണ്ടാമത്തെ കേസിന്റെ കാര്യത്തില്‍ വെള്ളിയാഴ്‌ച തീരുമാനം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :