‘ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ് യോഗി’ : ലാലു പ്രസാദ് യാദവ്

ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിച്ചാല്‍ ബിജെപിയെ ശ്രീരാമന്‍ ശിക്ഷിക്കും: ലാലു പ്രസാദ് യാദവ്

ന്യൂഡല്‍ഹി| Aiswarya| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (08:56 IST)
നോട്ടുനിരോധനം കൊണ്ട് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് ആര്‍ജെഡി നേതാവ്
ലാലു പ്രസാദ് യാദവ്. പാവപ്പെട്ട ജനങ്ങള്‍ നിലനില്‍പിനായി പാടുപെടുകയാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ദൈവം ബിജെപിയെയും ആര്‍എസ്എസിനെയും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ബിജെപി നേതാക്കള്‍, പ്രത്യേകിച്ച് യോഗി ആദ്യത്യനാഥ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും മതത്തിന്റെ പേരിലുള്ള ഈ കളി ജനങ്ങള്‍ തിരിച്ചറിയുമെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ് യോഗി ആദ്യത്യനാഥ്. ഇങ്ങനെ ചെയ്താന്‍ ദൈവം ശിക്ഷിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :