പ്രധാനമന്ത്രി രാജി വെയ്ക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| WEBDUNIA|
PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് രാജിവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ ദിനപത്രമായ ദി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കാന്‍ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേസമയം രാജിവാര്‍ത്ത തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. വെള്ളിയാഴ്ച്ച മന്‍മോഹന്‍ സിംഗ് മാധ്യമങ്ങളെ കാണുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :