കെജ്‌രിവാളിന് മുദ്രാവാക്യം വിളിച്ച പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുദ്രാവാക്യം വിളിച്ച പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. ഡല്‍ഹി ആംഡ് പൊലീസ് ബറ്റാലിയനിലെ രാജേഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വകുപ്പുതല അന്വേഷണം നടത്തിയ ശേഷമാണ് നടപടി. യൂണിഫോമിട്ട് ഇത്തരം പ്രകടനം നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഭിപ്രായ പ്രകടനം നടത്തണമെങ്കില്‍ അത് സ്വകാര്യമായി നടത്തണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കെജ്‌രിവാള്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ബാരിക്കേഡിനു മുകളില്‍ കയറിനിന്ന് തൊപ്പി വായുവിലേക്കെറിഞ്ഞ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും രാജേഷ് മുദ്രാവാക്യം വിളിച്ചു. ഡല്‍ഹി പോലീസിനെ അഴിമതിമുക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ കൊണ്ടുവരണമെന്നും വിളിച്ചുപറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :