സുശീല്‍കുമാര്‍ ഷിന്‍ഡെയെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ ചോദ്യം ചെയ്‌തു. കേസിലെ സാക്ഷിയെന്ന നിലയിലായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്.

ഷിന്‍ഡെയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു ചോദ്യം ചെയ്യല്‍. ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ ആദര്‍ശ്‌ ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഫയലുകള്‍ കൈകാര്യം ചെയ്തതിനെകുറിച്ചാണ് സി ബി ഐ വിവരങ്ങള്‍ ശേഖരിച്ചത്. അതേസമയം കേസില്‍ ഷിന്‍ഡെയുടെ പങ്ക് വ്യക്‌തമാക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കുറച്ചുനാള്‍ മുമ്പ് സി ബി ഐ ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്മുഖിനെയും സി ബി ഐ ചോദ്യം ചെയ്തേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :