‘കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു കര്‍ഷകനെപ്പോലും കുടിയിറക്കില്ല’

ന്യൂഡല്‍ഹി | WEBDUNIA|
PRO
PRO
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു കര്‍ഷകനെപ്പോലും കുടിയിറക്കില്ലെന്ന്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ജയന്തി നടരാജന്‍. കെപിസിസി പ്രസിഡന്റ രമേശ്‌ ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ജയന്തി.

കര്‍ഷകര്‍ക്കെതിരായ ഒരു നിര്‍ദേശവും റിപ്പോര്‍ട്ടില്‍ ഇല്ല. ഭൂമി വില്‍ക്കുന്നതിനും റിപ്പോര്‍ട്ട്‌ തടസമാകുന്നില്ല. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്‌ നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ഇതിനായി ചര്‍ച്ചയ്‌ക്ക് തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ അന്തിമ റിപ്പോര്‍ട്ടല്ല കരട്‌ റിപ്പോര്‍ട്ടാണെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജയന്തി ഇന്നലെ വ്യക്‌തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :