‘ ജയ് ഹോ ‘ മനസ്സിലാവില്ലെന്ന് ജഗജിത്

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
എ ആര്‍ റഹ്‌മാന് സംഗീത സംവിധാനത്തിനുള്ള ഓസ്കര്‍ അവാര്‍ഡ് നേടിക്കൊടുത്ത ‘ ജയ് ഹൊ ’ എന്ന ഗാനത്തിന് അനാവശ്യ പ്രാമുഖ്യമാണ് ലഭിക്കുന്നത് എന്ന് പ്രശസ്ത ഗസല്‍ ഗായകനും സംവിധായകനുമായ ജഗജിത് സിംഗ്.

“ ഓസ്കര്‍ അവാര്‍ഡ് ലഭിക്കുന്നത് വലിയ കാര്യമാണെന്നതില്‍ സംശയമില്ല. എന്നാല്‍, അത് നേടിത്തന്ന ഗാനത്തിന് പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമില്ല. ജയ് ഹോ എന്ന ഗാനത്തിന് എന്തടിസ്ഥാനത്തിലാണ് അവാര്‍ഡ് ലഭിച്ചതെന്ന് മനസ്സിലാകുന്നില്ല ” അറുപത്തിയെട്ടുകാരനായ ജഗജിത് പറഞ്ഞു.

ജയ് ഹോയുടെ അര്‍ത്ഥം മനസ്സില്ലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും വിദേശ സംഗീത സംഘങ്ങളും ഈ പാട്ട് ഉപയോഗിക്കാന്‍ ഇത്ര വ്യഗ്രത കാട്ടുന്നത് എന്തിന്നാണെന്ന് മനസ്സിലാവുന്നില്ല, തന്‍റെ പുതിയ ആല്‍ബമായ “ഇന്തെഹ” പുറത്തിറക്കുന്ന വേളയിലാണ് ജഗജിത് ജയ് ഹോയ്ക്കെതിരെ ആഞ്ഞടിച്ചത്.

ജയ് ഹോയുടെ വരികള്‍ ഗുല്‍‌സറാണ് എഴുതിയതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ‘ ഗുല്‍‌സറുമൊത്ത് ജോലി ചെയ്യുമ്പോള്‍ എനിക്കും ആരാധകര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ എഴുതണമെന്ന് പ്രത്യേകം പറയുമായിരുന്നു ’ എന്നായിരുന്നു ഈ ഗസല്‍ ഗായകന്‍റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :