‘പഠന റിപ്പോര്‍ട്ടുകള്‍ക്ക് കാത്തിരിക്കണോ?‘

ന്യൂഡല്‍ഹി| WEBDUNIA|
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാമെന്ന് സുപ്രീംകോടതി. ഈ കീ‍ടനാശിനിയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്‌ കിട്ടുന്നത് വരെ ഇടക്കാല നിരോധനം ഏര്‍പ്പെടുത്താവുന്നതാണെന്നും കോടതി വ്യക്‌തമാക്കി. നിരോധനം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

പഠന റിപ്പോര്‍ട്ടുകള്‍ക്ക് കാത്തിരുന്നാല്‍ ഉള്ള നഷ്ടം നികത്താനാവാത്തതായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് അന്തിമ വിധി സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിക്കും.

അതേസമയം കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്റെ ഇടക്കാല നിരോധനത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്തു. ജനീവ കണ്‍‌വെന്‍ഷന്‍ ആണ് ഈ കീടനാശിനി നിരോധിക്കാനുള്ള തീരുമാനം എടുത്തത്. എന്നാല്‍ ഇന്ത്യയിലെ നിരോധനം സംബന്ധിച്ച് പഠന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം തീരുമാനം എടുത്താല്‍ മതി എന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോള്‍‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :