ശശികലയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ| WEBDUNIA| Last Modified ശനി, 18 ഫെബ്രുവരി 2012 (20:19 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മുന്‍ സഹായി ശശികലയുടെ ഭര്‍ത്താവ് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമിതട്ടിപ്പുകേസില്‍ തഞ്ചാവൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ നിരപരാധിയാണെന്ന്‌ ബാംഗ്ലൂര്‍ കോടതിയില്‍ മൊഴി നല്‍കി മണിക്കൂറുകള്‍ക്കകമാണ് ശശികലയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത് എന്നതാണ് കൌതുകകരമായ കാര്യം.

സ്വത്ത് ഇടപാടുകളിലെ പിഴവുകള്‍ക്ക്‌ താനാണ് ഉത്തരവാദി എന്ന് ശശികല കോടതിയില്‍ ഏറ്റുപറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :