ലാലുവിന്റെ ജാമ്യാപേക്ഷ തള്ളി

റാഞ്ചി| WEBDUNIA|
PTI
ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജാര്‍ഖണ്ഡ്‌ ഹൈക്കോടതി തള്ളി. ജസ്റ്റിസ്‌ ആര്‍.ആര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണു തീരുമാനം.

കുംഭകോണകേസില്‍ അഞ്ചു വര്‍ഷത്തേക്കു തടവിലാണ് ലാലു ഇപ്പോള്‍. കാലിത്തീറ്റ കുംഭകോണകേസില്‍ പ്രതിയായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്രയ്ക്കു കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്ര, ജെഡി (യു) എംപി ജഗദീഷ്‌ ശര്‍മ എന്നിവര്‍ക്കു നാലുവര്‍ഷം വീതവും തടവുശിക്ഷ ലഭിച്ചിരുന്നു. സിബിഐ സ്പെഷല്‍ കോടതി ജഡ്ജി പ്രവാസ്‌ കുമാര്‍ സിങ്‌ ആണു വിധി പ്രഖ്യാപിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :