റാവു ബീരേന്ദര്‍ സിംഗ് നിര്യാതനായി

ചണ്ഡീഗഡ്| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (14:51 IST)
മുന്‍ മുഖ്യമന്ത്രി റാവു ബീരേന്ദര്‍ സിംഗ് (88) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ബുധനാഴ്ച ഗുര്‍ഗാവിലായിരുന്നു അന്ത്യം.

ഐക്യ പഞ്ചാബിലെ മന്ത്രിയായിരുന്ന ബീരേന്ദര്‍ ഹരിയാന പ്രത്യേക സംസ്ഥാനമായതിനു ശേഷം രണ്ടാമത്തെ മുഖ്യമന്ത്രിയായി. 1967 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയായിരുന്നു മുഖ്യമന്ത്രിപദത്തില്‍ ഇരുന്നത്.

1980-84 കാലഘട്ടത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്നു. കൃഷി, ഗ്രാമവികസനം, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. 1971, 1980, 1984 എന്നീ വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹരിയാന ഗവര്‍ണര്‍ ജഗന്നാഥ് പഹാഡിയ, മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ ബീരേന്ദറിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :