മോഡി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 26 മെയ് 2015 (08:17 IST)
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. നിരവധി വാഗ്‌ദാനങ്ങള്‍ നല്കി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 282 സീറ്റിന്റെ വമ്പന്‍ ഭൂരിപക്ഷവുമായാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍, സാധാരണക്കാര്‍ക്ക് നല്കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിനേക്കാള്‍ വിവാദങ്ങളിലായിരുന്നു മോഡി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷം ചുറ്റിത്തിരിഞ്ഞത്.

അധികാരം പൂര്‍ണ്ണമായും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്നതിലേക്കായി സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവന്‍. നൃപേന്ദ്ര മിശ്രയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മോഡി തയ്യാറായതും, രാജ്‌നാഥ്‌സിംഗിന്റെ മകനെ മോദി വിളിച്ചു വരുത്തിയെന്ന വാര്‍ത്തയും വിവാദമായി.

ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്കാതിരുന്ന മോഡി ഡെപ്യൂട്ടി സ്പീക്കര്‍ പദവി അണ്ണാ ഡി എം കെ യ്ക്ക് നല്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പതിനെട്ടു രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ഇത് രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറാന്‍ മോഡിയെ സഹായിച്ചു.

മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിയും സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തിയുള്ള പ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും. കിസാന്‍ ചാനലി ന്റെ സംപ്രേഷണോദ്ഘാടന ചടങ്ങില്‍ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :