ബുധനാഴ്ച ഉച്ചതിരിഞ്ഞ് റോഡിലൂടെ ഒറ്റയ്ക്ക് പോകുന്പോഴാണ് ഇര്‍ഫാന് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. കലാപങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന മുസാഫര്‍നഗറില്‍ സംഭവത്തെത്തുടര്‍ന്ന് വീണ്ടും രൂക്ഷമായ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. പ്രകോപിതരായ ഒരു വിഭാഗം ആളുകള്‍ വീടുകളും കടകളും തകര്‍ക്കുകയും മൂന്ന് ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു
ഉന്നത ഉദ്യോഗസ്ഥരടക്കം വന്‍ പൊലീസ് സംഘം സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്. സ്ഥലത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് പറഞ്ഞു.